Type Here to Get Search Results !

Bottom Ad

അമ്മ മരിച്ചതിനെ തുടര്‍ന്ന് അവധി ചോദിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് അവധി നല്‍കിയില്ലെന്ന് പരാതി


കാസര്‍കോട് (www.evisionnews.in): അമ്മ മരിച്ചതിനെ തുടര്‍ന്ന് അവധി ചോദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അവധി നിഷേധിച്ചതായി പരാതി. കാസര്‍കോട് പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിയും ആദിവാസിയുമായ ടി. വേണുവിനോടാണ് അവധി നല്‍കാതെ അധികൃതര്‍ ക്രൂരതകാട്ടിയത്. 

നവംബര്‍ 12നാണ് വേണുവിന്റെ അമ്മ യശോദാഭായി മരിച്ചത്. എന്‍ഡോസള്‍ഫാന്‍ മൂലം മൂന്നുവര്‍ഷമായി അര്‍ബുദ രോഗബാധിതയായിരുന്നു യശോദാഭായി. ഞായറാഴ്ച 8.30ന് കാസര്‍കോട് ഡിപ്പോയില്‍ ഡ്യൂട്ടിക്ക് കയറിയ വേണുവിന്റെ ജോലി തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ അവസാനിച്ചിരുന്നു. വേണു ഓഫീസിലിരിക്കെയാണ് അമ്മ അത്യാസന്ന നിലയിലാണെന്നും ഉടന്‍ എത്തണമെന്നും ബന്ധുക്കള്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററോടും കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറോടും വേണു ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പകരം കണ്ടക്ടറെ ഏര്‍പ്പാടാക്കി ലീവെടുത്തോളണമെന്നാണ് അധികൃതര്‍ പറഞ്ഞത്. 

അവധി നിഷേധിച്ചതിനെ തുടര്‍ന്ന് വേണുവിന് മംഗളൂരുവിലേക്ക് ഡ്യൂട്ടി ലഭിച്ചു. ബസ് മംഗളൂരു തൊക്കോട്ട് എത്തിയപ്പോള്‍ അമ്മ മരിച്ചതായും മൃതദേഹം എന്തുചെയ്യണമെന്നും ബന്ധുക്കള്‍ വിളിച്ചുചോദിച്ചപ്പോള്‍ താന്‍ വന്നതിനുശേഷം മാത്രം മൃതദേഹം എടുത്താല്‍ മതിയെന്ന് വേണു പറഞ്ഞു. തുടര്‍ന്ന് ബസ് മംഗളൂരു സ്റ്റേഷനിലെത്തിച്ച് തിരികെ യാത്രക്കാരുമായി വന്ന് കാസര്‍കോട്ട് ഇറക്കിയ ശേഷം വൈകിട്ട് ആറുമണിയോടെയാണ് സംസ്‌കാര ചടങ്ങ് നടന്നത്. അധികൃതരുടെ നടപടിക്കെതിരെ യൂണിയനുമായി ആലോചിച്ച് പരാതി നല്‍കുമെന്ന് വേണു പറഞ്ഞു. അതേസമയം വേണുവിന് അവധി നല്‍കിയിരുന്നതായും അദ്ദേഹം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുവെന്നുമാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പ്രതികരണം.

Post a Comment

0 Comments

Top Post Ad

Below Post Ad