Type Here to Get Search Results !

Bottom Ad

നോട്ട് പിന്‍വലിക്കല്‍: കേരളത്തിന്റെ നഷ്ടം 3000 കോടി രൂപ


തിരുവനന്തപുരം (www.evisionnews.in): നോട്ട് നിരോധനത്തിനുശേഷം രണ്ടു മാസത്തെ നികുതി വരുമാനത്തില്‍ 3,000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നു ധനവകുപ്പ്. 4,000 കോടിരൂപയുടെ മാസവരുമാനത്തില്‍ നവംബറില്‍ 1,000 കോടിയുടേയും ഡിസംബറില്‍ 2,000 രൂപയുടേയും കുറവുണ്ടാകും. സംസ്ഥാന ആഭ്യന്തരവരുമാനം 14.9 ശതമാനമായും നികുതി വരുമാനം 19.39 ശതമാനമായും ഉയരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതു പത്തുശതമാനത്തില്‍ താഴെ ഒതുങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നോട്ടുനിരോധനം നിലവില്‍വന്ന നവംബര്‍ ഒന്നു മുതല്‍ റജിസ്‌ട്രേഷനില്‍ വലിയ കുറവുണ്ടായി. ഒക്ടോബറില്‍ 277.5 കോടിയും സെപ്തംബറില്‍ 283.7 കോടിയും കിട്ടിയത് നവംബറില്‍ 183 കോടിയായി കുറഞ്ഞു. ഡിസംബറില്‍ ഇത് 100 കോടിയായി. ലോട്ടറി വരുമാനത്തിലും വലിയ കുറവുണ്ടായി. ചില്ലറവ്യാപാരം തകര്‍ന്നതിനാല്‍ വാണിജ്യനികുതി വരുമാനം വലിയരീതിയില്‍ കുറഞ്ഞു. സെപ്തംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയും ഒക്ടോബറില്‍ 3028.5 കോടിയുമായിരുന്നു. നവംബറില്‍ 2746.5 കോടിയിലേക്ക് ഇടിഞ്ഞതോടെ നികുതിവരുമാനത്തില്‍ 19 ശതമാനം വളര്‍ച്ചയെന്ന പ്രതീക്ഷ അസ്തമിച്ചു. നവംബറില്‍ 13 ശതമാനം വളര്‍ച്ചയാണുണ്ടായിരുന്നത്.

സംസ്ഥാന വരുമാനത്തിന്റെ 44 ശതമാനം കേന്ദ്രത്തില്‍നിന്നുള്ള നികുതി വിഹിതവും ഗ്രാന്റുമാണ്. കേന്ദ്രത്തിന്റെ വരുമാനം കുറഞ്ഞതോടെ ഇവയിലും കാര്യമായ കുറവുണ്ടാകും. സംസ്ഥാന വരുമാനത്തിലും കേന്ദ്രവിഹിതത്തിലും കുറവുണ്ടാകുന്നതോടെ റവന്യൂകമ്മി ഈ വര്‍ഷം വളരെ ഉയരും. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടെടുത്ത് വായ്പ അനുവദിച്ചാലും ധനകമ്മി മൂന്നു ശതമാനത്തില്‍നിന്നും കുത്തനെ ഉയരുമെന്നും ധനവകുപ്പ് കണക്കുകൂട്ടുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad