കാസറകോഡ് (www.evisionnews.in): മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ജില്ലാക്രിക്കറ്റ് ലീഗ് ഡി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ വ്യാഴാഴ്ച്ചത്തെ ആദ്യ മത്സരത്തില്‍ ഗ്രീന്‍ സ്റ്റാര്‍ ചെങ്കള സിറ്റി ചാലക്കുന്നിനെ 66 റണ്‍സിന് പരാജയപ്പെടുത്തി ലീഗ് റൗണ്ടില്‍ ഗ്രൂപ് ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യതനേടി. ആദ്യം ബാറ്റുചെയ്ത ഗ്രീന്‍സ്റ്റാര്‍ 23ഓവറില്‍ 7 വിക്കറ്റ്നഷ്ടത്തില്‍ 178 റണ്‍സെടുത്തു.
രണ്ടാമത്തെ മത്സരത്തില്‍ ബ്രദേര്‍സ് കല്ലങ്കൈ ലേസിയത്ത് ചെമനാടിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത ലേസിയത്ത് ചെമ്മനാട് 20 ഓവറില്‍ 132 റണ്‍സെടുക്കുമ്പോള്‍ എല്ലാവിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്രദേര്‍സ് കല്ലങ്കൈ 19.1ഓവറില്‍ 2 വിക്കറ്റു നഷ്ടത്തില്‍ 133റണ്‍സ് എടുത്തു ലക്ഷ്യം കണ്ടു. ബ്രദേര്‍സിന്റെ അബ്ദുള്‍റഹിമാന്‍ പുറത്താകാതെ 53 റണ്‍സും സൈഫുദ്ധീന്‍ 48 റണ്‍സും നേടി ബാറ്റിങ്ങില്‍ മികച്ചുനിന്നു ടീമിനു ജയം സമ്മാനിച്ചു. ഇതോടെ ലീഗ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.
keywords:kasaragod-chengala-green-star-district-cricket-d-dvision-league

Post a Comment
0 Comments