Type Here to Get Search Results !

Bottom Ad

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍


ബദിയടുക്ക (www.evisionnews.in): പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍. ഓട്ടോ ഡ്രൈവര്‍ പെര്‍ളയിലെ ഹരിഷാ (26)ണ് പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി കര്‍ണാടക പുത്തൂരിലെ ബന്ധുവീട്ടില്‍ പോയസമയത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പരിശോധനക്കെത്തിയപ്പോഴാണ് കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണന്ന കാര്യം വ്യക്തമായത്. പിന്നീട് കുട്ടിയെയും കൂട്ടി വീട്ടുകാര്‍ ബദിയടുക്ക പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു.







Post a Comment

0 Comments

Top Post Ad

Below Post Ad