Type Here to Get Search Results !

Bottom Ad

വ്യാജ മണല്‍പാസ് കേസ്: ബില്‍ഡിംഗ് പെര്‍മിഷന് വേണ്ടി സ്‌കെച്ച് ഉണ്ടാക്കിനല്‍കുന്ന യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): വ്യാജ മണല്‍പാസ് ഉണ്ടാക്കുന്നതിന് പഞ്ചായത്തിന്റെ ബില്‍ഡിംഗ് പെര്‍മിഷന് വേണ്ടി സ്‌കെച്ചുകള്‍ ഉണ്ടാക്കിനല്‍കുന്ന യുവാവ് അറസ്റ്റില്‍. കുണ്ടംകുഴിയിലെ ഹക്കീമിനെ (30)യാണ് ബേഡകം എസ്ഐ കെ മുകുന്ദന്‍ അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്നും വ്യാജമായി നിര്‍മിച്ച അഞ്ച് സ്‌കെച്ചുകള്‍ പോലീസ് കണ്ടെടുത്തു.

പഞ്ചായത്തിന്റെ ബില്‍ഡിംഗ് പെര്‍മിഷനുവേണ്ടി ഉണ്ടാക്കുന്ന സ്‌കെച്ചുകള്‍ ഇ മണല്‍ സൈറ്റില്‍ അപ്ലോഡ് ചെയ്താണ് വ്യാജ മണല്‍പാസുണ്ടാക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ കുറ്റിക്കോലിലെ ശരത് ചന്ദ്രനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മണല്‍പാസിനുള്ള സ്‌കെച്ചുകള്‍ ഹക്കിം നിര്‍മിച്ചു നല്‍കിയതെന്ന് മനസിലായത്. മണല്‍പാസുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കാസര്‍കോട്ടെ പോര്‍ട്ട് അധികൃതരുടെ വഴിവിട്ട സഹായങ്ങളെ കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad