Type Here to Get Search Results !

Bottom Ad

അഞ്ചേരി ബേബി വധക്കേസ്: മന്ത്രി എം.എം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളി


ഇടുക്കി (www.evisionnews.in): അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എം.എം മണി പ്രതിയായി തുടരും. പ്രതിപ്പട്ടികയില്‍ സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വാദവും കോടതി അംഗീകരിച്ചിട്ടുണ്ട്. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് മുട്ടം സെഷന്‍സ് കോടതിയുടെ വിധി വന്നിരിക്കുന്നത്. 

ഡിസംബര്‍ ഒമ്പതിനായിരുന്നു വിധി പറയേണ്ടിയിരുന്നത്. എന്നാല്‍ 9ന് കോടതി കൂടിയ ഉടനെ കേസ് മാറ്റി വയ്ക്കുന്നതായി ജ്ഡ്ജി അറിയിക്കുകയായിരുന്നു. അഞ്ചേരി ബേബി വധക്കേസ് അട്ടിമറിക്കാനാണ് മണിയെ മന്ത്രിയാക്കിയതെന്ന് ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയത്. 1982 നവംബര്‍ 13 നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. എം.എം മണി, കെ.കെ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഹൈക്കോടതി ഉള്‍പ്പെടെ തള്ളിയ കേസില്‍ പുനരന്വേഷണം നടത്താനാകില്ലെന്നു പ്രതിഭാഗവും വാദിക്കുന്നു. മന്ത്രിയായ എംഎം മണിക്കും സിപിഎമ്മിനും വിധി നിര്‍ണായകമാണ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad