Type Here to Get Search Results !

Bottom Ad

കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍, ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: (www.evisionnews.in) ഡിജിറ്റല്‍ പണമിടപാട് രാജ്യവ്യാപകമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പെട്രോളും ഡീസലും വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. കാര്‍ഡ് ഇടപാടിന് 0.75%  വിലക്കുറവ് ലഭിക്കും. പുതിയ തീരുമാനം നടപ്പാക്കുന്ന തീയതി ഉടന്‍ അറിയിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാധാരണക്കാരനും പണക്കാരനും പെട്രോള്‍ പമ്പുകളെ ഒരു പോലെ ഉപയോഗിക്കുന്നതു കൊണ്ട് ഡിജിറ്റല്‍ പണമിടപാട് വേഗത്തില്‍ വ്യാപിപ്പിക്കാന്‍ പമ്പുകളിലൂടെ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad