Type Here to Get Search Results !

Bottom Ad

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്


പാലക്കാട് (www.evisionnews.in): സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്. വ്യാഴാഴ്ച രാത്രി 12 മണിയോടെ കാറിലെത്തിയ സംഘമാണ് ഓഫീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എന്‍.എന്‍.കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.

നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സിപിഎം നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസവും പാര്‍ട്ടി ഓഫീസിന് നേരെ കല്ലേറ് നടന്നിരുന്നു. പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഎം വ്യാപക പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേറ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad