ന്യൂഡൽഹി:(www.evisionnews.in) കേരളത്തിലെ കോൺഗ്രസിന്റെ ജില്ലാ അധ്യക്ഷൻമാരെ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചു. മുന്‍കാലത്തെ അപേക്ഷിച്ചു കൂടുതൽ യുവാക്കൾക്കു പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ നിയമനങ്ങൾ. ഹക്കീം കുന്നിലിനെയാണ് കാസർകോട് ഡി സി സി അധ്യക്ഷനായി തിരഞ്ഞെടുത്തത്. യുവാക്കൾക്ക് നൽകിയ പ്രാധാന്യം തന്നെയാണ് ഹക്കീം കുന്നിലിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുവാൻ കാരണമായത്. കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്കു നൽകുക വഴി വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തവണ കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരിൽ വനിതാ പ്രാതിനിധ്യമുണ്ടാകുമെന്ന് ഹൈക്കമാൻഡ് നേരത്തേതന്നെ അറിയിച്ചിരുന്നു. രണ്ടു സ്ഥാനങ്ങൾ വേണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പല്ല ഹൈക്കമാൻഡ് നടത്തിയതെന്നും അധ്യക്ഷൻമാരുടെ പ്രഖ്യാപനത്തിൽനിന്നു വ്യക്തമാണ്. മാത്രമല്ല, മുൻ ഡിസിസി അധ്യക്ഷൻമാരെ വീണ്ടും ആ പദവിയിലേക്കു പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നേരത്തേ നിർദേശിച്ചിരുന്നു.
ഡിസിസി അധ്യക്ഷൻമാർ
കാസർകോട് – ഹക്കിം കുന്നിൽ
കണ്ണൂർ – സതീശൻ പാച്ചേനി
കണ്ണൂർ – സതീശൻ പാച്ചേനി
തിരുവനന്തപുരം – നെയ്യാറ്റിൻകര സനൽ
കൊല്ലം – ബിന്ദു കൃഷ്ണ
പത്തനംതിട്ട – ബാബു ജോർജ്
ആലപ്പുഴ– എം.ലിജു
ഇടുക്കി – ഇബ്രാഹിം കുട്ടി കല്ലാർ,
കോട്ടയം – ജോഷി ഫിലിപ്പ്
എറണാകുളം – പി.ജെ.വിനോദ്
തൃശ്ശൂർ – ടി.എൻ. പ്രതാപൻ
പാലക്കാട് – വി.കെ. ശ്രീകണ്ഠൻ
മലപ്പുറം –വി.വി. പ്രകാശ്
കോഴിക്കോട് – ടി.സിദ്ദിഖ്
വയനാട്–ഐ .സി.ബാലകൃഷ്ണൻ

Post a Comment
0 Comments