Type Here to Get Search Results !

Bottom Ad

പ്രവാചക സന്ദേശമുയര്‍ത്തി നാടെങ്ങും വര്‍ണാഭമായ നബിദിനാഘോഷം


കാസര്‍കോട് (www.evisionnews.in): പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് നാടെങ്ങും വര്‍ണാഭമായി നബിദിനാഘോഷം കൊണ്ടാടി. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രവാചക സന്ദേശങ്ങളുയര്‍ത്തിയാണ് പ്രവാചക പ്രകീര്‍ത്തനങ്ങളും ഘോഷയാത്രകളും നാടുനീളെ നടക്കുന്നത്.

മദ്രസകള്‍ കേന്ദ്രീകരിച്ച് നബിദിന ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. പള്ളി മദ്രസാ പരിസരങ്ങളും, വഴിയോരങ്ങളും കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ച് ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കി. ദഫ് മുട്ടിന്റെയും പ്രവാചകസ്തുതി കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രകളില്‍ മദ്രസാവിദ്യാര്‍ത്ഥികളും വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തകരും പള്ളിക്കമ്മിറ്റി - മദ്രസാ കമ്മിറ്റി ഭാരവാഹികളും അണിനിരന്നു. ഘോഷയാത്രയോടനുബന്ധിച്ച് വിവിധ ക്ലബ്ബുകള്‍, സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണവും പായസദാനവും ലഘുപാനീയ വിതരണവും നടത്തി.



കുമ്പോല്‍ (www.evisionnews.in): കുമ്പോല്‍ പാപംകോയ നഗര്‍ ബദ്‌രിയ മദ്രസയില്‍ മീലാദ് ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ട് സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ പതാക  ഉയര്‍ത്തി. സയ്യിദ് ഷമീം തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍, സയ്യിദ് മുക്താര്‍ തങ്ങള്‍, ഡോ. ശുഐബ് തങ്ങള്‍, സയ്യിദ് ഷഹീര്‍ തങ്ങള്‍  ഖാദര്‍ സഖഫി, മഹല്ല് കമ്മറ്റി ഭാരവാഹികളായ ഹമീദ് ഹാജി അബ്ദുല്‍ റഹിമാന്‍ മൂല, അഷ്റഫ് കര്‍ള, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.



പുത്തിഗെ (www.evisionnews.in): രാജ്യത്ത് സമാധാനവും അച്ചടക്കവും വളര്‍ത്തുന്നതില്‍ പണ്ഡിതരുടെയും സയ്യിദന്മാരുടെയും വചനങ്ങളും പ്രഖ്യാപനങ്ങളും വലിയ സ്വാധീനം ചെലുത്തുന്നതായി കുമ്പള പോലീസ് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ബാബു എ. തോമസ് അഭിപ്രായപ്പെട്ടു. പുത്തിഗെ മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ അണിനിരണ മീലാദ് റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സീതാംഗോളി ജമാഅത്ത് പ്രസിഡന്റ് എ.എം സുലൈമാന്‍ ഹാജി, കന്തല്‍ സൂപ്പി മദനി, ഹാരിസ് സീതാംഗോളി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് ബശീര്‍ സഖാഫി തങ്ങള്‍, അബ്ദുറഹ്മാന്‍ അഹ്സനി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, ആദം സഖാഫി, യൂസുഫ് ഹാജി, ബശീര്‍ ഹാജി, ഹംസ മുസ് ലിയാര്‍, അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ ബദ് രിയ്യ നഗര്‍  സംബന്ധിച്ചു.





Post a Comment

0 Comments

Top Post Ad

Below Post Ad