Type Here to Get Search Results !

Bottom Ad

ബെൽഫോർട്ടിന്റെ കരുത്തിൽ ആദ്യസെമിയിൽ ബ്ലാസ്റ്റേഴ്സിന് ജയം

കൊച്ചി: ഐഎസ്എല്ലിന്റെ രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തില്‍ ദില്ലിയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ദില്ലി ഡൈനാമോസിനെ കീഴടക്കിയത്. 65-ആം മിനുറ്റില്‍ ബെല്‍ഫോര്‍ട്ടാണ് കേരളത്തിനായി വിജയ ഗോള്‍ നേടിയത്. ഇനി ബുധനാഴ്ച ദില്ലിയുടെ മൈതാനത്ത് നടക്കുന്ന സെമിയുടെ രണ്ടാം പാദ മത്സരത്തിലും ഗോള്‍ നിലയില്‍ ലീഡ് നേടിയാലാണ് ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിക്കുക.എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോറ്റിടത്തു നിന്നും ഫീനിക്‌സ് പക്ഷിയെന്നോണമാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഉയര്‍ന്നു വന്നത്.സെമിയിലെ ആദ്യ പകുതിയില്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിയ രണ്ട് ഗോള്‍ ഷോട്ടുകള്‍ ബ്ലാസ്‌റ്റേഴ്‌സ് സമ്മാനിച്ചപ്പോള്‍ പകരമെന്നോണം രണ്ട് മഞ്ഞക്കാഡുകളും വഴങ്ങി കേരളത്തിന്റെ കൊമ്പന്‍മാര്‍.രണ്ടാം മിനുറ്റില്‍ ദില്ലിയുടെ ഹൃദയത്തിലേക്ക് സികെ വിനീത് തകര്‍പ്പന്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ദില്ലിയുടെ ഭാഗ്യമൊന്നുകൊണ്ടു മാത്രമാണ് നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോയത്.ആറാം മിനുറ്റില്‍ കേരളത്തിന്റെ മധ്യനിരതാരം മെഹ്താഫ് ഹുസൈനും 23ആം മിനുറ്റില്‍ പ്രതിരോധനിരയിലെ ഹോസുവിനും മഞ്ഞക്കാര്‍ഡ് ലഭിച്ചെങ്കിലും അത് കേരളത്തിന്റെ കരുത്തിനെ തെല്ലും ബാധിച്ചിട്ടില്ല.27ആം മിനുറ്റില്‍ മലൂദയുടെ ഫ്രീ കിക്ക് കോര്‍ണര്‍ വഴങ്ങിയാണ് കേരളം രക്ഷപ്പെടുത്തിയത്. കേരളത്തിന്റെ ‘ഹെഡ് മാസ്റ്റര്‍’ എന്നറിയപ്പെടുന്ന മുഹമ്മദ് റാഫിയുടെ ഹെഡ്ഡറാണ് കേരളത്തെ രക്ഷിച്ചത്.മഞ്ഞക്കാര്‍ഡ് നേടിയ ഹോസുവിനെ 31ആം മിനുറ്റില്‍ പിന്‍വലിച്ച സ്റ്റീഫന്‍ കോപ്പലിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. തന്ത്രപരമായ മാറ്റം എന്നാണ് കമന്ററേറ്റര്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഐവറി കോസ്റ്റ് താരം കാദിയോ ആണ് ഹോസുവിന് പകരക്കാരനായി ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.45ആം മിനുറ്റില്‍ ബെല്‍ഫോര്‍ട്ടിന്റെ തകര്‍പ്പന്‍ ഷോട്ട് ദില്ലിയുടെ വല കുലുക്കിയെങ്കിലും ഹാന്‍ഡ് ബോള്‍ എന്ന് വിധിച്ച് റഫറി കൊടി വീശുകയായിരുന്നു. ഒരു നിമിഷത്തേക്കെങ്കിലും കൊച്ചിയിലെ മഞ്ഞപ്പട മുഴുവന്‍ ആവേശത്തിന്റെ കൊടുമുടിയിലേറിയ മുഹൂര്‍ത്തമായിരുന്നു അത്.




keywords-keralablastrs-delhi dynamos-isl
Tags

Post a Comment

0 Comments

Top Post Ad

Below Post Ad