Type Here to Get Search Results !

Bottom Ad

ബോവിക്കാനത്തെ കൊല: മുതലപ്പാറയിലെ നസീറിനെയും ബാലനടുക്കത്തെ സാലിയെയും അറസ്റ്റ് ചെയ്തു; നാലുപേർ ഉടൻ കുടുങ്ങും


ആദൂർ (www.evisionnews.in) : പൊവ്വലിലെ അബ്ദുല്‍ഖാദറി (19)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും മുതലപ്പാറ ജബരിക്കുളം സ്വദേശിയുമായ അഹമ്മദ് നസീറി(32) നെയും ബാലനടുക്കത്തെ സാലിയെയും ആദൂർ പോലീസ് അറസ്റ്റ് ചെയ്തു.ഇരുവരെയും വ്യാഴാഴ്ച രാവിലെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിച്ചു. കേസിൽ നാലോളം പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.

ഡിസംബര്‍ ഒന്നിന് വൈകിട്ട് അഞ്ചു മണിയോടെ ബോവിക്കാനം ടൗണിലാണ് അബ്ദുല്‍ ഖാദറിനെ കുത്തിക്കൊന്നത്. അബ്ദുല്‍ ഖാദറിനൊപ്പമുണ്ടായിരുന്ന പൊവ്വലിലെ അസിയാദ് (22), സത്താദ് അനസ് (22) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇരുവരില്‍ നിന്നും സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു. ആദൂർ സി ഐ സിബി തോമസ്, എ എസ ഐ ബാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ ശിവദാസൻ, മധുസൂദനൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട അബ്ദുൽ കാദർ യൂത്ത് ലീഗ് പ്രവർത്തകനാണ്. ഫുട്ബോൾ കളിക്കളത്തിലെ തർക്കമാണ് കൊലയിൽ കലാശിച്ചത്.



keywords:kasaragod-bovikanam-povval-murder-arrest

Post a Comment

0 Comments

Top Post Ad

Below Post Ad