കുമ്പഡാജെ (www.evisionnews.in): അംഗന്‍വാടി ടീച്ചറായിരുന്ന ഏത്തടുക്ക, ആനപ്പള്ള സ്വദേശി ആയിഷയുടെ മരണത്തിലെ ദുരൂഹതയെകുറിച്ച് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കും.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. ഞായറാഴ്ചക്കു മുമ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചില്ലെങ്കില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാനാണ് തീരുമാനം.
ഏത്തടുക്ക, കുമ്പഡാജെ ഭാഗങ്ങളിലെ ചെറുപ്പക്കാരാണ് രാഷ്ട്രീയാതീതമായി പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുള്ളത്. ഇതിന് വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങുമെന്നും, പ്രചരണം നടത്തുമെന്നും പറയുന്നു. ആയിഷയുടെ മരണം ഇപ്പോള്‍ ബദിയഡുക്ക പൊലീസ് ആണ് അന്വേഷിക്കുന്നത്. ബദിയഡുക്ക എസ്.ഐ.എ ദാമോദരന്റെ നേതൃത്വത്തില്‍ ആയിഷയുടെ മാതാപിതാക്കളില്‍ നിന്നു മൊഴിയെടുത്തിരുന്നു.
അതിന് ശേഷം ആയിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ആയിഷയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ മണ്ഡലംകമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Post a Comment
0 Comments