Type Here to Get Search Results !

Bottom Ad

കുട്ടികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉദുമയില്‍ എം.എസ്.എഫ് ചങ്ങാതിക്കൂട്ടം

ഉദുമ (www.evisionnews.in): കുട്ടികളിലെ കലാകായിക കഴിവുകളെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ടുപോകുന്ന സൗഹൃദ കൂട്ടായ്മകള്‍ ഊട്ടിയുറപ്പിക്കുന്നതിനും എം.എസ്.എഫ് ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.ഇ.എ ബക്കര്‍ മണ്ഡലം ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്തിലെ മുക്കുന്നോത്ത് ശാഖയില്‍ നടന്ന പരിപാടിയില്‍ കുട്ടി പങ്കാളിത്വം കൊണ്ട് ശ്രദ്ധയമായി. മണ്ഡലം പ്രസിഡന്റ് ജൗഹര്‍ ഉദുമ അദ്ധ്യക്ഷത വഹിച്ചു. കെ.എ മുഹമ്മദലി മുഖ്യഥിയായി. ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി സംഘടനയെ പരിജയ പ്പെടുത്തി. ജില്ല സെക്രട്ടറി ഖാദര്‍ ആലൂര്‍ പ്രതിജ്ഞ ചെല്ലി കെടുത്തു. എം.എച്ച് മുഹമ്മദ് ക്കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, ഹംസ ദേളി, ഇര്‍ഷാദ് മുക്കുന്നോത്ത്, അനസ് ബി.കെ, സിറാജ് ഈച്ചിലിങ്കാല്‍, റംഷീദ് നലാം വാതുക്കല്‍, സായിസ് നലാംവാതുക്കല്‍, അമീന്‍ മങ്ങാട് എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം ജന. സെക്രട്ടറി ഷഹീന്‍ കുണിയ സ്വാഗതവും ട്രഷറര്‍ മിദ്‌ലാജ് പള്ളിക്കര നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad