Type Here to Get Search Results !

Bottom Ad

കള്ളപ്പണ മറവില്‍ മോദി ഹിന്ദുക്കളെ ദ്രോഹിക്കുന്നു; പൂജാരിമാരുടെ വീട്ടില്‍ പരിശോധിച്ചാല്‍ വിവരമറിയും; ശിവസേന


മുംബൈ (www.evisionnews.in): കള്ളപ്പണത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ രാജ്യത്തെ ഹിന്ദു സമൂഹത്തെ ദ്രോഹിക്കലായി മാറുന്നു എന്ന് ശിവസേന. ത്രയംബകേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിക്കെതിരേ തിരിഞ്ഞാല്‍ ആദായ നികുതി വകുപ്പിന് രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കി. മുഖപത്രം സാംനയില്‍ നല്‍കിയ എഡിറ്റോറിയലിലാണ് ഇക്കാര്യം പറഞ്ഞത്. 

കണക്കില്‍ പെടാത്ത പണത്തിന്റെ പേരില്‍ നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലെ രണ്ടു പ്രമുഖ തന്ത്രിമാര്‍ക്കും മറ്റ് ഒമ്പതു പേര്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. രണ്ടു പൂജാരി മാര്‍ക്കും കൂടി 2.3 കോടി രൂപ അനധികൃത വരുമാനമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നോട്ടീസ്. മതേതരത്വം കാണിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത് ഹിന്ദു പൂജാരികളെയാണ്. കോണ്‍ഗ്രസിന്റെയും ലാലുപ്രസാദ് യാദവിന്റെയും മുലായം സിംഗിന്റെയും മതേതരത്വത്തേക്കാള്‍ ഒരു പടി കൂടി ബിജെപി കടന്നിരിക്കുകയാണ്. 

കള്ളപ്പണം പിടികൂടുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ഹിന്ദു സമൂഹത്തെ ബലിയാടാക്കുന്നതിനെ എതിര്‍ക്കുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad