Type Here to Get Search Results !

Bottom Ad

എ.ടി.എമ്മില്‍നിന്ന് ഇനി 4,500 രൂപ പിന്‍വലിക്കാം


ന്യൂഡല്‍ഹി (www.evisionnews.in): എ.ടി.എമ്മുകളില്‍നിന്ന് ഒരുദിവസം പിന്‍വലിക്കാവുന്ന തുക 4,500 ആയി ഉയര്‍ത്തി. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍വരും. 500 ന്റെ പുതിയ നോട്ടുകളാവും ഇത്തരത്തില്‍ എ.ടി.എമ്മുകള്‍ വഴി പ്രധാനമായും നല്‍കുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കില്‍ നിന്ന് 24,000 രൂപ മാത്രമെ തുടര്‍ന്നും ആഴ്ചയില്‍ പിന്‍വലിക്കാന്‍ കഴിയൂ.നിലവില്‍ 2,500 രൂപയാണ് ഒരുദിവസം എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത്. നോട്ട് അസാധുവാക്കലിനുശേഷം 2,000 രൂപ ആയിരുന്നു ഒരുദിവസം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. നവംബര്‍ 19 ന് പരിധി 4,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് വീണ്ടും 2,500 ആക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad