Type Here to Get Search Results !

Bottom Ad

ജനങ്ങളോട് ചോദിച്ച 50 ദിവസം കഴിഞ്ഞു. പരാജയം ഏറ്റുപറഞ്ഞ് മോദി രാജിവെക്കണം: മമതാ ബാനര്‍ജി

കൊല്‍ക്കത്ത (www.evisionnews.in): നോട്ടുനിരോധനവുമായി ബന്ധപ്പെട്ട അഗ്‌നിപരീക്ഷയില്‍ അമ്പേ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'മിസ്റ്റര്‍ മോദീ, നിങ്ങള്‍ 50 ദിവസം ആവശ്യപ്പെട്ടിരുന്നു. സമയം കഴിഞ്ഞു. നിങ്ങള്‍ അഗ്‌നി പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ട് നിങ്ങള്‍ രാജിവെക്കണം' സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മമത പറഞ്ഞു.

രാജ്യവും ജനതയും മോദിയുടെ കൈകളില്‍ സുരക്ഷിതമല്ല. ഇത്തരമൊരു സാഹചര്യം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ജനങ്ങളോട് മാപ്പു പറഞ്ഞ് മോദി രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ രാജ്യത്തെ ജി.ഡി.പിയില്‍ നാലു ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. നോട്ടുനിരോധനം സാധാരണക്കാര്‍ക്കു ഗുണകരമാകുമെന്ന മോദിയുടെ അവകാശവാദത്തെ തള്ളിയ മമത രാജ്യത്തെ വലിയ പണക്കാരായ 50ഓളം വ്യവസായികള്‍ക്കു മാത്രമേ നോട്ടുനിരോധനം ഗുണം ചെയ്യൂവെന്നും മമത അഭിപ്രായപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad