Type Here to Get Search Results !

Bottom Ad

കോട്ടച്ചേരി മേല്‍പാലം; ഭൂമി വിട്ടുനല്‍കുന്നവര്‍ ട്രഷറിയില്‍ അക്കൗണ്ട് തുടങ്ങണം

കാഞ്ഞങ്ങാട് (www.evisionnews.in): നിര്‍ദിഷ്ട കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാരിനു ഭൂമി വിട്ടുനല്‍കുന്നവര്‍ ട്രഷറിയില്‍ അക്കൗണ്ട് ആരംഭിക്കണമെന്നു കലക്ടര്‍ നിര്‍ദേശിച്ചു. ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാന ഗവര്‍ണര്‍ക്കു വേണ്ടി ആര്‍ബിഡിസി മാനേജിങ് ഡയറക്ടറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും ഒഴിവാകും. ഇതു സംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഹമീദ് ഹാജി നല്‍കിയ അപേക്ഷ തുടര്‍ന്നു കലക്ടര്‍ രജിസ്‌ട്രേഷന്‍ ഐജിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയ്ക്കുള്ള ആദായ നികുതി ഒഴിവാക്കിക്കൊണ്ട് നേരത്തേ ഉത്തരവായിരുന്നു. ഭൂമിയുടെ വിലയായി ഉടമകള്‍ക്കു നല്‍കാനുള്ള തുകയായ 21,71,60,530 രൂപ കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ ട്രഷറിയില്‍ എത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad