Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചങ്ങാതിക്കൂട്ടം ജില്ലാതല ഉദ്ഘാടനം 25ന്


കാസര്‍കോട്:(www.evisionnews.in) കുട്ടികളിലെ കലാകായിക കഴിവുകളെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ടുപോകുന്ന സൗഹൃദ കൂട്ടായ്മകള്‍ ഊട്ടിയുറപ്പിക്കുന്നതിനും എം.എസ്.എഫ് സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം ശാഖയില്‍ 25ന് നടക്കും. രാവിലെ പത്ത് മണിക്ക് കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് നാഷണല്‍ കര്‍ണാടക സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി സമ്മാനദാനം നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്  അറിയിച്ചു.







keywords-kasaragod-paravanadukkam-msf-changathikootam

Post a Comment

0 Comments

Top Post Ad

Below Post Ad