പരവനടുക്കം:(www.evisionnews.in) മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുളള നിയമസഭാസമിതി പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനം സന്ദര്‍ശിച്ചു.
അന്തേവാസികളോടും ജീവനക്കാരോടും സമിതി അംഗങ്ങള്‍ വൃദ്ധസദനത്തിലെ സൗകര്യങ്ങളെക്കുറിച്ചും സംവിധാനങ്ങളെകുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. വൃദ്ധസദനത്തില്‍ സൂപ്രണ്ടിനെ നിയമിക്കാനാവശ്യമായ നടപടി എടുക്കണമെന്ന് നിയമസഭാ സമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.സമിതി ചെയര്‍മാന്‍ സി കെ നാണു അംഗങ്ങളായ പി അബ്ദുള്‍ഹമീദ്, പ്രൊഫ. കെ വി അരുണന്‍, കെ കുഞ്ഞിരാമന്‍, ആര്‍ രാമചന്ദ്രന്‍, നിയമസഭാ ജോയിന്റ് സെക്രട്ടറി തോമസ് ചേറ്റുപറമ്പില്‍ എന്നിവരാണ് വൃദ്ധസദനത്തിലെത്തിയത്. ആര്‍ ഡി ഒ ഡോ. പി കെ ജയശ്രീ, ജില്ലാസാമൂഹികനീതി ഓഫീസര്‍ ഡീനഭരതന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍, അംഗം താഹിറ കാജുദ്ദീന്‍, ചെമ്മനാട് പഞ്ചായത്തംഗം ഗീത ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സമിതി അംഗങ്ങളെ വരവേറ്റു.
keywords-paravanadukkam-assembly committte-visting olda ge home
keywords-paravanadukkam-assembly committte-visting olda ge home
Post a Comment
0 Comments