Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചെങ്കള പഞ്ചായത്ത്: ഖാലിദ് ഷാന്‍ പ്രസി., മുര്‍ഷിദ് മുഹമ്മദ് ജന. സെക്ര.


ചെങ്കള (www.evisionnews.in): എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായി ഖാലിദ് ഷാനെയും ജനറല്‍ സെക്രട്ടറിയായി മുര്‍ഷിദ് മുഹമ്മദിനെയും ട്രഷററായി നാഫിഹ് എതിര്‍ത്തോടിനെയും തെരഞ്ഞെടുത്തു. 

കൗണ്‍സില്‍ യോഗം എം.എസ്.എഫ് സംസ്ഥാന വൈസ്. പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. സി.ബി തബ്ഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.ടി റിയാസ്, ജില്ലാ സെക്രട്ടറി അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, അനസ് എതിര്‍ത്തോട്, സുലൈം ചെര്‍ക്കള, സാബിത്ത് ബി.സി റോഡ്, സയ്യിദ് ത്വാഹ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ് പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍, ട്രഷര്‍ സഹദ് ബാങ്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

മറ്റു ഭാരവാഹികള്‍: അബ്ബാസ് മാര, ഷഫാന്‍ ബേവിഞ്ച, ഖാദി ബേവി (വൈസ്.പ്രസി), സാദിഖ് പാണലം, അജ്മല്‍ മിര്‍ഷാന്‍, ഷിഹാബ് പുണ്ടൂര്‍ (സെക്ര).

Post a Comment

0 Comments

Top Post Ad

Below Post Ad