കാഞ്ഞങ്ങാട് (www.evisionnews.in): രണ്ട് മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായതായി പരാതി. ബാവ നഗറിലെ അഹമ്മദിന്റെ മകന്‍ അമീറി(30)നെയാണ് കാണാതായത്. ഒക്ടോബര്‍ 18നാണ് ഷാര്‍ജയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ടത്. മംഗളൂരുവില്‍ വിമാനമിറങ്ങിയിരുന്നു, പിന്നീടാണ് കാണാതായത്. അതേസമയം അമീര്‍ നാട്ടിലേക്ക് പുറപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഏറെ നാളായി വിവരങ്ങളൊന്നും ഇല്ലത്തതിനെത്തുടര്‍ന്ന് ഗള്‍ഫിലേക്ക് ബന്ധപ്പെട്ടപ്പോഴാണ് നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചത്. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അമീറിനെ സൗദി അറേബ്യ അതിര്‍ത്തിയിലേക്ക് സ്ഥലം മാറ്റിയിരുനു. എന്നാല്‍ അങ്ങോട്ട് പോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. പിതാവ് അഹമ്മദിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.
keywords:kasaragod-kanhangad-gulf-youth-missing

Post a Comment
0 Comments