തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ സ്വദേശിയായ സൈനികന്‍ കൊല്‍ക്കത്തയില്‍ മരണപ്പെട്ടു.
തൃക്കരിപ്പൂര്‍ മാണിയാട്ടെ വി.രാജന്‍-ഗംഗാ ദമ്പതികളുടെ മകന്‍ മഹേഷ്(25) ആണ് മരണപ്പെട്ടത്.
ഇന്ത്യന്‍ ആര്‍മിയിലെ പോസ്റ്റല്‍ വകുപ്പില്‍ കൊല്‍ക്കത്തയില്‍ ജോലിചെയ്യുന്ന മഹേഷ് ബുധനാഴ്ച രാവിലെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
മഹേഷിന്റെ വിവാഹം അടുത്ത ഏപ്രിലില്‍ ഈയ്യക്കാട് സ്വദേശിനിയുമായി നടത്താന്‍ നിശ്ചയിച്ചിരിക്കയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.
keywords:kasaragod-thrikkaripur-army-men-obituary

Post a Comment
0 Comments