വിദ്യാനഗര്‍ (www.evisionnews.in):ചെട്ടുംകുഴിയിലെ മരമില്ലിന് തീപിടിച്ചു. സലീം എന്നയാളുടെ ഉടമസ്ഥതയിലുള്ള അജ്മീരിയ മില്ലിനാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള എന്നിവിടങ്ങില്‍ നിന്നായി അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കോടികളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
Keywords: Kasaragod-news-fire-uppala

Post a Comment
0 Comments