Type Here to Get Search Results !

Bottom Ad

അബ്ദുല്‍ ഖാദര്‍ വധം: പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണം: സമാന്‍ സ്‌പ്പോര്‍ട്ടിംഗ്

ബോവിക്കാനം (www.evisionnews.in): ബോവിക്കാനത്ത് കുത്തേറ്റ് മരിച്ച പൊവ്വലിലെ അബ്ദുല്‍ ഖാദറിന്റെ ഘാതകരെ ഉടന്‍ അറസ്റ്റു ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സമാന്‍ സ്‌പ്പോര്‍ട്ടിംഗ് പൊവ്വല്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണം. നാടിന്റെ സമാധാനം കെടുത്തുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്ന ഒരു പ്രദേശത്ത് കുഴപ്പമുണ്ടാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലന്നും യോഗം മുന്നറിയിപ്പു നല്‍കി. ക്ലബ് പ്രസിഡണ്ട് ബാത്തിഷ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് കോട്ട, സഫ്‌വാന്‍ പൊവ്വല്‍, നിയാസ് പൊവ്വല്‍, എസ്.എം മുജീബ്, ജുനൈദ്, ദാവൂദ്, റമീസ്, സിനാന്‍, സിദ്ധീഖ് കോട്ട സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad