കാസര്‍കോട് : (www.evisionnews.in)ഭിന്നശേഷിയുളളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വികലാംഗദിനാഘോഷത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ചെങ്കള മാര്‍ത്തോമ ബധിര വിദ്യാലയത്തില്‍ നടന്ന വികലാംഗ വിദ്യാര്‍ത്ഥികളുടെ വിവിധ കലാമത്സരങ്ങ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഭിന്നശേഷിയുളള 78 പേര്‍ക്ക് പി എസ് സി മുഖേന തൊഴില്‍ നല്‍കിയിട്ടുണ്ട്. ഭിന്നശേഷിയുളളവരുടെ രക്ഷിതാക്കളോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കും. സര്‍ക്കാറിന് ഈ മേഖലയില്‍ ഇടപെടാന്‍ കഴിയുന്നതിനേക്കാള്‍ സന്നദ്ധ സംഘടനകള്‍ക്ക് ചെയ്യാന്‍ കഴിയും. ഭിന്നശേഷിയുളളവരുടെ സംരക്ഷണം പൊതുസമൂഹത്തിന്റെ കൂടി കടമയാണ്. നിഷ്‌കളങ്കമായ ഹൃദയവും മനസ്സുമായി കഴിയുന്ന ഇവരുടെ ഒപ്പം നാം ആത്മാര്‍ത്ഥമായി നില്‍ക്കണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഓര്‍മ്മിപ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, അംഗം സുഫൈജ മുനീര്‍, മാര്‍ത്തോമ ബധിര വിദ്യാലയം അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ എ ജി മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ പി ഡീനഭരതന്‍ സ്വാഗതവും സീനിയര്‍ സൂപ്രണ്ട് എം പി അബ്ദു റഹ്മാന്‍ നന്ദിയും പറഞ്ഞു

Post a Comment
0 Comments