Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍പുത്തൂരിലെ അക്രമ സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്ലബ്ബുകള്‍ പരാതി നല്‍കി


മൊഗ്രാല്‍പുത്തൂര്‍:(www.evisionnews.in) സമാധാനാന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്ന മൊഗ്രാല്‍പുത്തൂരില്‍ അടുത്ത കാലങ്ങളിലായി ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്ലബ്ബ്-സന്നദ്ധ സംഘടനകള്‍  തോംസണ്‍ ജോസിന് പരാതി നല്‍കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മൊഗ്രാല്‍പുത്തൂരിലെ ക്വാര്‍ട്ടേഴ്‌സുകളിലേക്ക് കുടിയേറി പാര്‍ത്ത ചിലരും, നിരവധി അക്രമ കേസുകളില്‍ പ്രതികളായവരുമാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. അക്രമികള്‍ക്ക് ഒരു വിഭാഗം പൊലീസുകാര്‍ സഹായം ചെയ്യുന്നുണ്ടോയെന്നും സംശയം പ്രകടിപ്പിച്ചു. മൊഗ്രാല്‍പുത്തൂരില്‍ നടന്ന് വരുന്ന മതപ്രഭാഷണ പരമ്പരയുടെ വളണ്ടിയര്‍മാരായ യുവാക്കള്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുകയുമുണ്ടായി. ഇവിടത്തെ അക്രമങ്ങളെ കുറിച്ച് പഠിക്കാന്‍ പൊലീസിന്റെ പ്രത്യേക ടീമിനെ നിയമിക്കണമെന്ന് ക്ലബ്ബ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 
വ്യാപാരികള്‍, പൊതുജനങ്ങള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച് സ്ഥിരം കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടാവണം. അക്രമം ഭയന്ന് പലരും പരാതിപ്പെടാന്‍ മടിക്കുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സത്യസന്ധമായ അന്വേഷണം വേണമെന്ന് ക്ലബ്ബ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുന്നില്‍ യംഗ് ചാലഞ്ചേര്‍സ്, അറഫാത്ത് ക്ലബ്ബ്, കടവത്ത് വിഗാന്‍സ് ക്ലബ്ബ്, മൊഗ്രാല്‍പുത്തൂര്‍ ബാച്ചിലേഴ്‌സ് ക്ലബ്ബ് തുടങ്ങിയവരാണ് പരാതി നല്‍കിയത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നല്‍കിയതായി ക്ലബ്ബ് പ്രതിനിധികള്‍ പറഞ്ഞു.



keywords-mogral puthur-complint-violent invidents-police chief

Post a Comment

0 Comments

Top Post Ad

Below Post Ad