Type Here to Get Search Results !

Bottom Ad

ഹരിത കേരളം: കുമ്പള പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി


കുമ്പള:(www.evisionnews.in)ഹരിതകേരളം പദ്ധതിയുടെ ഭാഗമായി  കുമ്പള പഞ്ചായത്തിലെ 16-)0 വാർഡിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. യുണൈറ്റഡ്  പേരാൽ ആർട്സ് ആൻഡ്  സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ  പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിൻറെ  സഹകരണത്തോടെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന ക്യാമ്പയിൻ സംഘടിപ്പിച്ചു. വാർഡ് മെമ്പർ വി.പി.അബ്ദുൽഖാദർ ഉദ്‌ഘാടനം ചെയ്തു.യുണൈറ്റഡ് ക്ലബ് പരിസരത്ത് നടന്ന യോഗത്തിൽ പേരാൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ ഹരിതകേരളം പദ്ധതിയെക്കുറിച്ച് ക്ലാസെടുത്തു.  ക്ലബ് സെക്രട്ടറി ശിഹാബ് അധ്യക്ഷത വഹിച്ചു.ഫഹദ് സ്വാഗതവും  പി.എം.റിഫായി നന്ദിയും പറഞ്ഞു.
മുഹമ്മദ്, അബു, നസിർ തോട്ടത്തിൽ, അബൂബക്കർ സിദ്ദിഖ്, പ്രീജിത്,ബിലാൽ,അബൂബക്കർ, സെയഫാദ്,അസീസ്,അംഗൻവാടി ടീച്ചർ മാരായ സുജാത, പ്രമീള, ശാന്തി, എന്നിവർ എന്നിവർ സംബന്ധിച്ചു.   പേരാൽ സ്കൂൾ മുതൽ പേരാൽ ബസ് സ്റ്റോപ്പ് വരെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി നോഡൽ ഏജൻസിയായി യുണൈറ്റഡ് ക്ലബ്ബിനെ തെരഞ്ഞെടുത്തു.




keywords-harithakeralam-kumbala panchayath-started green projects

Post a Comment

0 Comments

Top Post Ad

Below Post Ad