Type Here to Get Search Results !

Bottom Ad

ഹരിത കേരളം: മല്ലം വാർഡിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി

മുളിയാർ:(www.evisionnews.in) ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മുളിയാർ പഞ്ചായത്ത് മല്ലംവാർഡിൽ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ജലസംരക്ഷണത്തിന്റെ ഭാഗമായി മല്ലം-ബദിയടുക്ക, മല്ലം-കൊടവഞ്ചി എന്നിവിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന താൽക്കാലിക തടയണ നിർമ്മാണ പ്രവൃത്തി ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഉൽഘാടനം ചെയ്തു.വാർഡ് വികസന സമിതി കൺവീനർ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. പ്രീത മല്ലം, പ്രമീള കോളംങ്കോട്, പ്രസംഗിച്ചു. മുളിയാർസി.എച്ച്.സിയും ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻ.എസ്.സ്സും,സംയുക്തമായി ബോവിക്കാനം ടൗൺ ശുചീകരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.ഷെരീഫ് കൊടവഞ്ചി, ആരോഗ്യ വകുപ്പ് ജീവനക്കാരായ രാംകുമാർ, രാജീവ്, അബ്ദുൽ റഹിമാൻ, രശ്മി, ലളിത, അധ്യാപകരായ മെജോ ,ജയരാജൻ, ഐത്തപ്പ അമ്മങ്കോട്  എന്നിവർ സംബന്ധിച്ചു.തെക്കെ പള്ള, അമ്മങ്കോട്,
മല്ലം എസ്.സി. കോളനികളിൽ നിന്നും  പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.ബോവിക്കാനം തേജസ് സിഡൻഷ്യൽ കോളനി പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കും.



keywords-mallam ward-haritha keralam-started green project

Post a Comment

0 Comments

Top Post Ad

Below Post Ad