നെല്ലിക്കുന്ന് (www.evisionnews.in): ദാറുൽ അമാൻ നെല്ലിക്കുന്നിന്റെ ഒന്നാം വാർഷികത്തിൽ കണ്ണൂർ അൽസലമ ഐ ഹോസ്പിറ്റലുമായി സഹകരിച്ചു നെല്ലിക്കുന്ന് അൻവറുൽ എ യു പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് എൻ എ നെല്ലിക്കുന്ന് എം . എൽ.എ . ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാമി ബീഗം അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് ജമാ അത്ത് പ്രസിഡന്റ് ഹാജി പൂന അബ്ദുൽ റഹ്‌മാൻ, സെക്രട്ടറി ബി .കെ അബ്ദുൽ ഖാദർ, ട്രഷറർ ഹനീഫ് നെല്ലിക്കുന്ന്, ദാറുൽ അമാൻ അഡ്വൈസറി ബോർഡ് മെമ്പർ അബ്ബാസ് ബീഗം,സ്കൂൾ ഹെഡ് മാസ്റ്റർ മുഹമ്മദ് കുട്ടി, സ്കൂൾ പ്രസിഡന്റ് എൻ .എം സുബൈർ,പി ടി എ പ്രസിഡന്റ് കമറുദ്ധീൻ, എം .പി അബൂബക്കർ, മഹ്‌മൂദ് കമ്പിൽ, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, ബഷീർ സി .എം, ഫൈസൽ എൻ. എ, ഇബ്രാഹിം ബെൻസർ,മുസ്തഫ ഉണ്ട, റൗഫ് എക്സ്പ്രസ്സ്,അഷ്‌റഫ് എൻ.എ,മുഹമ്മദ് അലി,നൗഫൽ ഖത്തർ, സിറാജുദ്ധീൻ, സകീർ എന്നിവർ സംബന്ധിച്ചു.
ദാറുൽ അമാൻ നെല്ലിക്കുന്ന് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
15:48:00
0
Tags

Post a Comment
0 Comments