Type Here to Get Search Results !

Bottom Ad

ഹരിതകേരളം പദ്ധതി നാടിനെ രക്ഷിക്കാനുളള മഹത്തായ യജ്ഞം: മന്ത്രി ഇ ചന്ദ്രശേഖരൻ


കാസർകോട്:(www.evisionnews.in) സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതി കാസര്‍കോട് ജില്ല ഒറ്റമനസ്സോടെ ഏറ്റെടുത്തു. നാടിന്റെ വെളളവും വൃത്തിയും വിളവും വീണ്ടെടുക്കാന്‍ നടക്കുന്ന  അതിബൃഹത്തായ യജ്ഞത്തില്‍ പ്രാദേശികതലത്തില്‍ വന്‍ജനപങ്കാളിത്തമുണ്ടായി. ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം നഗരസഭയിലെ കോവിലകം ചിറ ശുചീകരിച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ജനപങ്കാളിത്തത്തോടെ നാടിനെ രക്ഷിക്കാനുളള മഹത്തായ യജ്ഞമാണ് ഹരിത കേരള മിഷനെ് അദ്ദേഹം പറഞ്ഞു.  ചിറയുടെ പരിസരത്ത് നടന്ന  ഉദ്ഘാടന യോഗത്തില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഹരിത കേരള സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പദ്ധതി അവതരിപ്പിച്ചു. കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട്, നീലേശ്വരം കോവിലകത്തിന്റെ പ്രതിനിധി രാധാകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പരിസ്ഥിതി വിവേകം കുറഞ്ഞ സമൂഹമായി മലയാളികള്‍ മാറുകയാണെും കേരളത്തിലെ 44 നദികളും മാലിന്യം ഒഴുക്കു ഓവുചാലുകളായി മാറിയെും കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. സമ്പൂര്‍ണസാക്ഷരത നേടിയിട്ടും  പരിസ്ഥിതി ബോധം കുറയുന്നത്   കേരളീയരുടെ  പരിമിതിയാണ്. 60 വര്‍ഷം കൊണ്ട് പാരിസ്ഥിതിക രംഗത്ത് കേരളത്തിനുണ്ടായ ഈ തകര്‍ച്ചയില്‍ നിന്നും  ഹരിതകേരളത്തെ വീണ്ടെടുക്കാനുളള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുതാണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ കുഞ്ഞികൃഷ്ണന്‍, കൗൺസിലർമാരായ  പി വി രാധാകൃഷ്ണന്‍, എറുവാട്ട് മോഹനന്‍, പി ഭാര്‍ഗ്ഗവി, പി എ സാജിദ, പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ എം ഗോവിന്ദന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ പ്രദീപ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, ഗോവിന്ദന്‍ പളളിക്കാപ്പില്‍, പ്രമോദ് കരുവളം, എം സി ഖമറുദ്ദീന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, വെങ്ങാട്ട്  കുഞ്ഞിരാമന്‍, സുരേഷ് പുതിയേടത്ത്, പി  ജ്യോതിബസു, ജോസഫ് വരകില്‍, നീലേശ്വരം നഗരസഭ സെക്രട്ടറി എന്‍ കെ ഹരീഷ്, പഞ്ചായത്ത് അസി. ഡയറക്ടര്‍ വിനോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ , ചെറുകിട ജലസേചന വിഭാഗം എക്‌സി. എഞ്ചിനീയര്‍ പി സി സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ സ്വാഗതവും നഗരസഭാ വൈസ് ചെയര്‍പേഴ്‌സൺ വി ഗൗരി നന്ദിയും പറഞ്ഞു.കാഞ്ഞങ്ങാട് നഗരസഭയില്‍ കാരാട്ട്  വയലില്‍ കൃഷിയോഗ്യമാക്കുതിന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, വൈസ് ചെയര്‍പേഴ്‌  സൺ  എം സുലേഖ, നഗരസഭ  കൗൺസിലർ മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീ, എന്‍ എസ് എസ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍  തോട് ശുചീകരിച്ചു. ശുചീകരണം ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ അരയാല്‍തറയില്‍ തരിശുനിലം കൃഷിയോഗ്യമാക്കുന്ന  പ്രവര്‍ത്തി ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി ,കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശകുന്തള എന്നി വര്‍ സംബന്ധിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ തരിശായി കിടന്ന  നെല്‍വയലില്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു വിത്ത് വിതച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ഖാദര്‍, വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് നഗരസഭാതല ഉദ്ഘാടനം കാസര്‍കോട്  ജി യു പി സ്‌കൂള്‍ കിണര്‍ വൃത്തിയാക്കിക്കൊണ്ട് എന്‍ എ നെല്ലിക്കന്ന്  എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൺ  ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെയും വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്റെയും ശുചീകരണ പ്രവര്‍ത്തനവും മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കോഴിവളര്‍ത്തല്‍ പദ്ധതിയും എന്‍ എ നെല്ലിക്കുന്ന്  എം എല്‍ എ ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം മണ്ഡലംതല ഉദ്ഘാടനം ഉപ്പള ടൗണും പരിസരവും വൃത്തിയാക്കുന്ന  പ്രവൃത്തി പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ നിര്‍വ്വഹിച്ചു. പളളിക്കര പഞ്ചായത്തിലെ തടയണ നിര്‍മ്മാണവും ബി ആര്‍ ഡി സി പ്രദേശത്ത് മരം വെച്ച് പിടിപ്പിക്കലും കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്  ബ്ലോക്ക്  പഞ്ചായത്ത് പെരിയയില്‍ സംഘടിപ്പിച്ച പച്ചക്കറി വിത്ത് വിതരണവും കൃഷിസെമിനാറും  കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് ഹര്‍ത്താല്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ ടൗൺ  ശുചീകരണവും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മലപ്പില്‍ കുളം വൃത്തിയാക്കലും എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ തോറും ജലസ്രോതസ്സുകള്‍ ശുചീകരിച്ചു.  എട്ട്  ഗ്രാമപഞ്ചായത്തുകളില്‍ 25  മഴവെളളസംഭരണികള്‍  ഉപയോഗക്ഷമമാക്കുതിനുള്ള പ്രവര്‍ത്തനം തുടങ്ങി. തടയണകളുടെ നിര്‍മ്മാണം ആരംഭിച്ചു.  350 ചെറുകുളങ്ങള്‍ ശുചീകരണം തുടങ്ങി. തരിശു നിലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും  ആഭിമുഖ്യത്തില്‍ കൃഷിയിറക്കുന്നുണ്ട്  .
ബേക്കല്‍ കോട്ടയുടെ സമീപത്തെ ഒഴുക്കുനിലച്ച തോട് പുനരുജ്ജീവിപ്പിക്കുതിനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു.

വനംവകുപ്പ് സാമൂഹ്യവനവല്‍ക്കരണ വിഭാഗവും  പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍  ഹയര്‍സെക്കണ്ടറി  സ്‌കൂള്‍ സ്റ്റുഡന്റ്‌സ്  പോലീസ് കേഡറ്റ്, എന്‍ എസ് എസ്, ഫോറസ്ട്രി ക്ലബ്ബ് വിദ്യാര്‍ത്ഥികളും  ഹരിതകേരളം മിഷന്റെ  ഭാഗമായി പെരുമ്പള-തലക്ലായി തണ്ണീര്‍ത്തടം ശുചീകരിച്ചു.  ഹരിത മുദ്രാഗീതങ്ങളേന്തിയ  ജാഥയും കുളം ജല സംരക്ഷണ ചങ്ങലയും  നടന്നു.  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര  അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു.  അസി. ഫോറസ്റ്റ് കൺസര്‍വേറ്റര്‍ പി ബിജു അധ്യക്ഷത വഹിച്ചു.  കെ എ അഹമ്മദ് ഷെരീഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  വാര്‍ഡ് അംഗം രേണുകാ ഭാസ്‌കരന്‍, ഹെഡ്മാസ്റ്റര്‍ വി രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി വി ഷീജമോള്‍, സീനിയര്‍ സൂപ്രണ്ട് കെ പി നന്ദിനി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ് എന്‍ രാജേഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ വി പ്രണാബ് കുമാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍  എസ് ഭാവന എന്നിവര്‍ സംസാരിച്ചു.  റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി വിനു സ്വാഗതവും എന്‍ വി സത്യന്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ജലസംഭരണികള്‍ വൃത്തിയാക്കി. പരിപാടി എ ഡി എം കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഫോറം സെക്രട്ടറി പി വിജയന്‍ അധ്യക്ഷത വഹിച്ചു
keywords-harithakeralam project-district inaugration-minister-e chandrashekharan

Post a Comment

0 Comments

Top Post Ad

Below Post Ad