Type Here to Get Search Results !

Bottom Ad

തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 18ന്


തളങ്കര (www.evisionnews.in): ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെ നേതൃത്വത്തില്‍ മംഗലാപുരത്തെ യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ സഹകരണത്തോടെ ഡിസംബര്‍ 18 ഞായറാഴ്ച തളങ്കര ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ദഖീറത്തുല്‍ ഉഖ്‌റാ സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, സ്‌കിന്‍, ഒഫ്ത്തല്‍മോളജി, പീഡിയാട്രിക്‌സ്, ഫിസിയോതെറാപ്പി, ഡെന്റല്‍ തുടങ്ങി എല്ലാ രോഗങ്ങളുടെയും പ്രശസ്തരായ ഡോക്ടര്‍മാരും പാരാമെഡിക്‌സും രോഗികളെ പരിശോധിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സാ ആനുകൂല്യം ലഭിക്കും. 

കേരള റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ ഇ. ജീവന്‍ബാബു, യേനപ്പോയ ഗ്രൂപ്പ് ചെയര്‍മാന്‍ വൈ. മുഹമ്മദ് കുഞ്ഞി ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിക്കും. 

ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണ്ടതാണ്. മാലിക്ദീനാര്‍ യതിംഖാന ഓഫീസ്, സ്‌കൂള്‍ ഓഫീസ് എന്നിവിടങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 04994 222329, 04994 220329.

പത്രസമ്മേളനത്തില്‍ ദഖീറത്തുല്‍ ഉഖ്‌റ സംഘം പ്രസിഡണ്ട് കെ.എം അബ്ദുല്‍ ഹമീദ് ഹാജി, വൈസ് പ്രസിഡണ്ട് ജമാല്‍ ഹുസൈന്‍ ഹാജി, സെക്രട്ടറി ടി.എ ഷാഫി, സ്‌കൂള്‍ മാനേജര്‍ എം.എ. ലത്തീഫ്, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad