Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ പ്രവര്‍ത്തനരഹിതമായ എ.ടി.എമ്മിന് എസ്.ഡി.പി.ഐ വക റീത്ത്


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): കേരള ഗ്രാമീണ ബാങ്ക് മൊഗ്രാല്‍ പുത്തൂര്‍ ശാഖയുടെ എ.ടി.എം ന് എസ്.ഡി.പി.ഐ മൊഗ്രാല്‍ പുത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് റീത്ത് സമര്‍പ്പിച്ചു. ഒരു മാസമായി പ്രവര്‍ത്തനരഹിതമാണ് എ.ടി.എം മെഷീന്‍. മുമ്പ് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു എങ്കിലും എ.ടി.എം നന്നാക്കാന്‍ ബാങ്ക് അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റി പ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് റീത്ത് സമര്‍പ്പിച്ചത്. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സവാദ് കല്ലങ്കൈ, റിയാസ് കുന്നില്‍, മുഹമ്മദ് കുന്നില്‍, മുഹമ്മദ് അലി, ഇസ്ഹാക്, സവാദ്, ജാഫര്‍, താജുദ്ദീന്‍, ഷാഹിദ്, അബ്ദുല്ല പുത്തൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad