കാസര്‍കോട് (www.evisionnews.in): ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബിന്റെ 11-ാംമത് ( ബേക്കല്‍ ഫുട്‌ബോള്‍ 2017 ) പി.കെ ഗ്രൂപ്പ് പരയങ്ങാനം സ്‌പോണ്‍സര്‍ ചെയ്യുന്ന അംഗീകൃത അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമന്റ് ജനുവരി 8 നു ബേക്കല്‍ മിനി സ്റ്റേഡിയം ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന ബെന്‍സര്‍ ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
ആദ്യ മല്‍സരത്തില്‍ അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍, എഫ്.സി ഗോവയുമായി ഏറ്റുമുട്ടും. 16 ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരത്തില്‍ മൊഗ്രാല്‍ ബ്രദേര്‍സ്സ്, സബാന്‍ കോട്ടക്കല്‍, സ്‌പോര്‍ട്ടിംഗ് പരയങ്ങാനം, എഫ്.സി കൊണ്ടോട്ടി, ഹിറ്റാച്ചി തൃക്കരിപ്പൂര്‍, അല്‍ മദീന ചെര്‍പ്പുളശേരി, ഫ്രണ്ട്‌സ് ഇല്യാസ് നഗര്‍, ജവഹര്‍ മാവൂര്‍, വീഗാന്‍സ് മൊഗ്രാല്‍ പുത്തൂര്‍, ഹണ്ടേര്‍സ്സ് കൂത്തുപറമ്പ്, ഷൂട്ടേര്‍സ് പടന്ന, മെഡിഗാര്‍ഡ് അരീക്കോട്, ഫാസ്‌ക് കുണിയ, എ.വൈ.സി ഉച്ചാരക്കടവ് എന്നീ ടീമുകള്‍ 15 ദിവസങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍ മാറ്റുരക്കാനായി ബേക്കലില്‍ എത്തും. നൈജീരിയ, കെനിയ, മാലി, സെനഗല്‍, ഹൈത്തി, അര്‍ജ്ജന്റീന, ബ്രസീല്‍ ബുര്‍ക്കിനപാസു എന്നീ രാജ്യങ്ങളിലെ വിദേശ താരങ്ങളും, ഇന്ത്യയിലെ പ്രമുഖ ഐ.എസ്.എല്‍ താരങ്ങളും വിവിധ ടീമുകള്‍ക്ക് ഒപ്പം കളിക്കളത്തിലിറങ്ങും.
ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് സിയാ ഗ്രൂപ്പും റണ്ണേര്‍സപ്പിനു ഓഡിയോ പ്ലസ്സും ട്രോഫികള്‍ സമ്മാനിക്കും.

Post a Comment
0 Comments