ന്യൂഡല്‍ഹി (www.evisionnews.in): തെരുവുനായ്ക്കളെ കൊല്ലരുതെന്ന് വാദിച്ച എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ തെരുവുനായ കടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ കേരളാഹൗസിന് സമീപം പ്രഭാതസവാരിക്കിടെയാണ്് കടിയേറ്റത്. രണ്ടുപട്ടികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആക്രമിച്ചത്. ധരിച്ചിരുന്ന പാന്റ്‌സ് കടിച്ചുകീറിയ പട്ടികള്‍ ഇടതുകാലില്‍ കടിക്കുകയും ചെയ്തു. മൃഗസ്‌നേഹി ആയതുകൊണ്ട് തന്നെ തെരുവുനായ്ക്കള്‍ സമീപത്തെത്തിയപ്പോള്‍ അത്ര ആശങ്കപ്പെട്ടില്ലെന്നാണ് ആക്രമണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
തെരുവുനായ്ക്കളെ കൊല്ലരുതെന്ന് നിലപാടെടുത്ത് കേരളത്തിനെതിരെ രംഗത്തെത്തിയ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കേരള ഹൗസും. ഇതിന് അടുത്തുവെച്ചാണ് എല്‍ദോസ് കുന്നപ്പള്ളിക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുന്നതും. തന്നെ ഡല്‍ഹിയില്‍ വെച്ച് പട്ടികള്‍ കടിച്ചതോടെ കേരളത്തില്‍ മാത്രമാണ് തെരുവുനായ്ക്കളുടെ ആക്രമണമെന്ന മേനകാഗാന്ധിയുടെ വാദമാണ് പൊളിയുന്നതെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു.
അവര്‍ രാത്രി പുറത്തിറങ്ങാത്തത് കൊണ്ടാവും ഇതൊന്നും കാണാത്തത്. കേരളത്തിലായാലും ഡല്‍ഹിയിലായാലും ഒറ്റയ്ക്ക് പുറത്തിറങ്ങുന്നവരെ പട്ടി കടിക്കുമെന്നും എല്‍ദോസ് പറഞ്ഞു.
keywords:new-delhi-street-dog-bite-mla-eldose-kunnapally

Post a Comment
0 Comments