Type Here to Get Search Results !

Bottom Ad

മാവോയിസ്റ്റ് സാന്നിധ്യം;കാസർകോട്ടെ 5 പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി അതീവ ജാഗ്രത

കാസർകോട് (www.evisionnews.in): മാവോയിസ്റ് ഭീഷണിയെ തുടർന്ന് ജില്ലയിലെ 5 മലയോര പോലീസ് സ്റ്റേഷനുകളിൽ സുരക്ഷാ സംവിധാനം ശക്തമാക്കി രാപകൽ അതീവ ജാഗ്രത ഏർപ്പെടുത്തിയതായി ഡി.വൈ.എസ്.പി എം.വി സുകുമാരൻ. കാസർകോട് സബ് ഡിവിഷനിലെ ആദൂർ, ബേഡകം സ്റ്റേഷനുകളിലും ഹൊസ്ദുർഗിലെ, രാജപുരം , ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, സ്റ്റേഷനുകളിലുമാണ് സുരക്ഷ ശക്തമാക്കിയത്. ഈ സ്റ്റേഷനുകൾക്ക് ചുറ്റും മതിലുകളിൽ കമ്പി വേലിയും നാല് മൂലകളിൽ ഔട്പോസ്റ്റും ഏർപ്പെടിത്തിയിട്ടുണ്ട്. കേന്ദ്ര ഫണ്ടാണ് ഇതിന് വിനിയോഗിക്കുന്നത്. സംസ്ഥാന സർക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. 

മാവോയിസ്റുകൾ സായുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തു വന്നതോടെ മലബാറില്‍ തണ്ടര്‍ബോള്‍ട്ടും പോലീസും സുരക്ഷ വര്‍ധിപ്പിച്ചു. തിരിച്ചടിക്കുമെന്ന സൂചന നല്‍കി പ്രചരിക്കുന്ന ലഘുലേഘകളെയും പോലീസ് ഗൗരവത്തിലാണ് കാണുന്നത്. വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന പോലീസ് സ്‌റ്റേഷനുകള്‍ക്കും വനംവകുപ്പ് ഓഫീസുകള്‍ക്കുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വനാതിര്‍ത്തികളിലെ സ്‌റ്റേഷനുകളില്‍ സുരക്ഷാ ക്യാമറ, ബീംലൈറ്റുകള്‍ തുടങ്ങിയവയും സജ്ജീകരിക്കപ്പെട്ടുകഴിഞ്ഞു. നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കള്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതിന്‍െ്‌റ തിരിച്ചടിയടിയുണ്ടായേക്കുമെന്ന സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ദിവസം പെരുവണ്ണാമുഴി കക്കയം മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ പരിശോധനയും ഇതിന്‍െ്‌റ ഭാഗമാണെന്നാണ് സൂചന. 50 അംഗ സംഘം രണ്ട് ബാച്ചുകളായി ആറ് മണിക്കൂറോളം വനത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായിരുന്നില്ല.


keywords:kasaragod-presence of-maoist-police

Post a Comment

0 Comments

Top Post Ad

Below Post Ad