Type Here to Get Search Results !

Bottom Ad

സാമ്പത്തിക ഞെരുക്കവും സ്വത്ത് തര്‍ക്കവും: മംഗളൂരുവില്‍ അമ്മയും മകനും ജീവനൊടുക്കി, മകള്‍ രക്ഷപ്പെട്ടു

മംഗളൂരു (www.evisionnews.in): നോട്ടു നിരോധനത്തെതുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കവും കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവാവ് വീട്ടിനുള്ളില്‍ ജീവനൊടുക്കി. ഈ രംഗം കാണാനാവാതെ മാതാവും മകളും വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി. ഇവരെ അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ 65കാരിയായ മാതാവ് മരണപ്പെട്ടു. മകള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. 

ബജ്‌പെ പോലീസ് പരിധിയിലെ പെര്‍മുദെയിലാണ് ഞായറാഴ്ച അതിദാരുണമായ സംഭവം നടന്നത്. ജയഗോപി (66), മകന്‍ സുരേഷ് (46) എന്നിവരാണ് മരിച്ചത്. മകള്‍ ശോഭ (48)യാണ് ആത്മഹത്യാ ശ്രമത്തിനിടെ രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad