Type Here to Get Search Results !

Bottom Ad

വേവിക്കാത്ത മാംസം വിളമ്പിയെന്ന് പരാതി: കൊച്ചിയിലെ കെഎഫ്സി റസ്റ്റോറന്റില്‍ റെയ്ഡ്

കൊച്ചി (www.evisionnews.in): ഇടപ്പള്ളിയിലെ കെഎഫ്സി റസ്റ്റോറന്റില്‍ വേവിക്കാത്ത മാംസം വിളമ്പിയെന്ന പരാതിയില്‍ അധികൃതര്‍ പരിശോധന നടത്തി ഭക്ഷണങ്ങളുടെ സാംപിളുകള്‍ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും കഴിഞ്ഞ ദിവസം വൈകിട്ടാണ് റസ്റ്റോറന്റില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്ക് കൈമാറി.

അതേസമയം പച്ചമാംസം വിറ്റുവെന്ന ആരോപണം കെഎഫ്സി വക്താവ് നിഷേധിച്ചു. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎഫ്സിയില്‍ വിഭവങ്ങള്‍ തയാറാക്കുന്നതെന്നും ആരോപണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad