Type Here to Get Search Results !

Bottom Ad

പള്ളം പുഴയോരത്ത് മണല്‍ശേഖരം പിടികൂടി


കാസര്‍കോട് (www.evisionnews.in): അനധികൃതമായി പുഴയോരത്ത് കൂട്ടിയിട്ട മൂന്ന് ലോഡ് മണല്‍ പിടികൂടി. കാസര്‍കോട് പള്ളം പുഴയിലെ കണ്ടല്‍ക്കാടിനോട് ചേര്‍ന്നു സൂക്ഷിച്ചിരുന്ന മണലാണ് എസ്.ഐ രജീഷ് തെരുവത്ത് പീടികയുടെ നേതൃത്വത്തില്‍ പിടികൂടിയത്. പിന്നീട് ജെസിബി ഉപയോഗിച്ച് പുഴയിലേക്കു തള്ളി. 

ചന്ദ്രഗിരി ഉള്‍പ്പെടെയുള്ള ജില്ലയിലെ പുഴയില്‍ നിന്നു മണല്‍ വാരുന്നതു പൂര്‍ണമായി നിരോധിച്ചിരുന്നു. എന്നാലും മണല്‍ക്കടത്ത് സംഘം പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും കണ്ണുവെട്ടിച്ച് രാപകല്‍ വ്യത്യാസമില്ലാതെ മണല്‍വാരുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് മണല്‍ പിടിച്ചത്. ഉടന്‍ ജെസിബി ഉപയോഗിച്ച് പുഴയിലേക്ക് തള്ളുകയായിരുന്നു.

അനധികൃത മണല്‍ക്കടത്തിനെതിരെ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ പുഴയോരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജീസന്‍ ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയ മണല്‍ പുഴയിലേക്ക് തള്ളിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad