ചെന്നൈ (www.evisonnews.in): തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ശശികലക്ക് വേണ്ടി മുഖ്യമന്ത്രിപദം ഒഴിയാന്‍ തയാറാകുമെന്ന് തമിഴ്നാട് മന്ത്രി. റവന്യൂ വകുപ്പ് മന്ത്രി ആര്‍.ബി ഉദയകുമാറാണ് ശശികല മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നുവെന്ന സൂചന നല്‍കിയത്. പാര്‍ട്ടിയിലും അധികാരത്തിലും തന്റെ പിന്‍ഗാമിയായി ജയലളിത കണ്ടിരുന്നത് ശശികലയെ ആണെന്നും അതിന് വേണ്ടി സ്ഥാനമൊഴിയാന്‍ പനീര്‍സെല്‍വം തയാറാകുമെന്നും ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉദയ്കുമാര്‍ പറഞ്ഞു.
ശശികല മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അണ്ണാ ഡി.എം.കെയുടെ പോഷക സംഘടനയായ 'ജയലളിത പേരവൈ' മറീന ബീച്ചില്‍ യോഗം ചേര്‍ന്നിരുന്നു. സംഘടനയുടെ സെക്രട്ടറിയാണ് ഉദയകുമാര്‍. അമ്മക്കു ശേഷം പാര്‍ട്ടിയേയും സംഘടനയേയും പട്ടാളച്ചിട്ടയോടെ നയിക്കാന്‍ ചിന്നമ്മയ്ക്ക് മാത്രമേ കഴിയൂ എന്നും ഉദയ്കുമാര്‍ അഭിപ്രായപ്പെട്ടു. നേരത്തെ ശശികലക്ക് പിന്തുണയുമായി ഒ. പനീര്‍സെല്‍വം തന്നെ രംഗത്തെത്തിയിരുന്നു. ശശികല പാര്‍ട്ടിയെ നയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും ശശികലയെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും പനീര്‍സെല്‍വം പറഞ്ഞിരുന്നു.

Post a Comment
0 Comments