Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കൂട്ടി: സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്


തിരുവനന്തപുരം (www.evisionnews.in): കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആറ് രൂപയില്‍ നിന്ന് ഏഴാക്കിയാണ് നിരക്ക് കൂട്ടിയത്. അതേസമയം, ടിക്കറ്റ് നിരക്കു വര്‍ധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകളും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു കൊണ്ടുള്ള ശക്തമായ നടപടിയിലേക്കു നീങ്ങുമെന്ന് ഉടമകള്‍ മുന്നറിയിപ്പു നല്‍കി. ജനുവരി രണ്ടാം വാരം മുതല്‍ സമരനടപടികളിലേക്കു നീങ്ങുന്നതിനാണ് ബസുടമകളുടെ തീരുമാനം. മിനിമം നിരക്ക് ഏഴു രൂപയില്‍ നിന്ന് ഒമ്പതാക്കണമെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad