കാസര്‍കോട് (www.evisionnews.in): കുളത്തില്‍ കുളിക്കുന്നതിനിടയില്‍ ഉണ്ടായ പ്രശ്നം സംഘര്‍ഷത്തിലും കത്തിക്കുത്തിലും ലാത്തി വീശലിലും കലാശിച്ചു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചെര്‍ക്കളയിലാണ് സംഭവം. സാരമായി കുത്തേറ്റ ചെര്‍ക്കള, നെല്ലിക്കട്ടയിലെ നൗഫലി (24)നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ ചൂരിയിലെ മുഹമ്മദ് അഷ്റഫ് (22), ആര്‍ ഡി നഗറിലെ അബ്ദുല്‍ ശിഹാബ് (25) എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലി യുവാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് വാക്കേറ്റം നടത്തുകയായിരുന്നു. ചൊവ്വാഴ്ച പകല്‍ ഉണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയായി രാത്രി 9.30 മണിയോടെ ചെര്‍ക്കളയില്‍ യുവാക്കള്‍ വീണ്ടും സംഘം ചേരുകയും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി പറഞ്ഞു.
വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ ലാത്തി വീശി ഓടിക്കുകയായിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാരമായി പരിക്കേറ്റ നൗഫലിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നെഞ്ചിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്കു മാറ്റി. അക്രമം സംബന്ധിച്ച് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിച്ച് വരികയാണ്.
keywords:kasaragod-cherkkala-attack-police-lathi-charge

Post a Comment
0 Comments