Type Here to Get Search Results !

Bottom Ad

ചെറുവത്തൂരില്‍ വൃദ്ധന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

ചെറുവത്തൂര്‍ (www.evisionnews.in): വൃദ്ധനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര തെക്കെ മാണിയാട്ടെ ഇടമേല്‍ അമ്പു(80)വാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30വോടെ തെക്കെ മാണിയാട്ടെ കളരിക്കാല്‍ ക്ഷേത്ര കുളത്തിലാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. കുളത്തിന് സമീപത്ത് തന്നെയാണ് അമ്പുവിന്റെ വീട്. കാല്‍തെന്നി വീണതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. പുലര്‍ച്ചെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ അയ്യപ്പ ഭക്തമാരാണ് അമ്പുവിനെ മരിച്ചനിലയില്‍ കണ്ടത്. നാരായണന്‍, പാറു, പരേതനായ കുഞ്ഞിക്കണ്ണന്‍, തമ്പായി എന്നിവര്‍ സഹോദരങ്ങളാണ്.


keywords:kasaragod-cheruvathur-oldman-deadbody-at-temple-pond

Post a Comment

0 Comments

Top Post Ad

Below Post Ad