എരിയാല്‍:(www.evisionnews.in)എരിയാല്‍ കുളങ്കര അൻവാറുൽ ഇസ്ലാം മീലാദ് കമ്മിറ്റിയുടെ നബിദിനാഘോഷത്തിന്ന് സമാപനം കുറിച്ച് കൊണ്ടുള്ള പൊതു സമ്മേളനം ഡിസംബർ 23 ന് നടക്കും. എരിയാല്‍ ജമാഅത്ത് ഖത്തിബ് അൽ ഹാജ് കെ.എം.കെ .മദനി ഉദ്ഘാടനം ചെയ്യും. എരിയാൽ അൻവാറുൽ ഇസ്ലാം ദർസ്സ് മുദരീസ് പ്രാർത്ഥന നടത്തും. അൽ ഹാഫിള് അഫ്രാൻ മുഹമ്മദ് ഖിറാഅത്ത് അവതരണം നടത്തും. കെ ബി കുഞ്ഞാമു , അബു നവാസ്, എ പി. ഹനീഫ്, ബി.എ അബുബക്കർ, കുഞ്ഞിപ്പ തോരവളപ്പ്, കെ .എ. അബ്ദുല്ല ഹാജി,മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ. നാസിർ,എ .മുസ്തഫ, കെ.എ. ഹനീഫ്, കെ എ റഫിഖ് ദാരിമി , സുബൈർ കുളങ്കര,എൻ എം നബിൽ,സിയാദ് മഹ്റൂഫ്,അസീസ് മുസ്‌ലിയാർ, അസൈനാർ കുളങ്കര എന്നിവർ സംബന്ധിക്കും. അഷ്റഫ് കുളങ്കര, സ്വാഗതവും റഹീം മീത്തൽ നന്ദിയും പറയും.കുളങ്കര മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികളും എരിയാൽ അൻവാറുൽ ഇസ്ലാം ദർസ് വിദ്യാർത്ഥി കളുടെ ബുർദാ മജ് ലിസും തുടർന്ന് മൗലീദ് പാരായണവും, അന്നദാനവും നടക്കും.
keywords-eriyal-kulankara-islam milad committi-milad fest
Post a Comment
0 Comments