Type Here to Get Search Results !

Bottom Ad

കെ എസ് ആര്‍ ടി സി യുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരും- മന്ത്രി എ കെ ശശീന്ദ്രന്‍

കാസർകോട്:(www.evisionnews.in) സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം  ജില്ലയില്‍  29 പുതിയ കെ എസ് ആര്‍ ടി സി ബസ്സുകള്‍ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി  എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ ജില്ലയിലെ എം എല്‍ എ മാരും കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുമായി ജില്ലയിലെ കെ എസ് ആര്‍ ടി സി മേഖലയിലെ ഗതാഗത പ്രശ്‌നം അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. കാസര്‍കോട് ഡിപ്പോയില്‍ 23 ബസ്സും കാഞ്ഞങ്ങാട് ഡിപ്പോയില്‍ ആറ് ബസ്സുമാണ് പുതുതായി അനുവദിച്ചത്. മുമ്പൊരിക്കലും ജില്ലയില്‍ ഇത്രയധികം പുതിയ ബസ്സുകള്‍ അനുവദിച്ചിട്ടില്ല.
കെ എസ് ആര്‍ ടി സി    നേരിടുന്ന  വലിയ പ്രതിസന്ധികള്‍ക്കിടയിലും ജില്ലയോട് അനുതാപപൂര്‍ണ്ണമായ നിലപാടാണ് സര്‍ക്കാര്‍  സ്വീകരിച്ചത്. കാസര്‍കോട്-മംഗലാപുരം ചെയിന്‍ സര്‍വ്വീസ് നല്ല നിലയിലാണ് നടക്കുന്നത് . ഓരോ മൂന്നു മിനുട്ടിലും  കാസര്‍കോട് നിന്നും  മംഗലാപുരത്തേക്കും  തിരിച്ചും യാത്രാസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. കര്‍ണ്ണാടക, കേരള സര്‍ക്കാരുകള്‍ സംയുക്തമായാണ് ഈ സര്‍വ്വീസ് നടത്തുന്നത് . കണ്ണൂര്‍, കാസര്‍കോട് ടൗൺ ടു ടൗൺ സര്‍വ്വീസുകളും മുടക്കമില്ലാതെ നടക്കുന്നുണ്ട് . ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തിന്റെ ഫലമായാണ് മെച്ചപ്പെട്ട രീതിയില്‍ സേവനം നടത്താന്‍ കഴിയുന്നത്.
കാസര്‍കോട് ഡിപ്പോയില്‍ നിലവിലുളള ഓൺലൈന്‍ റിസര്‍വ്വേഷന്‍ സൈകര്യം കാഞ്ഞങ്ങാട് ഡിപ്പോയിലും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ജി പി എസ് ഘടിപ്പിച്ച കെ എസ് ആര്‍ ടി സി ബസ്സുകളില്‍ ഓൺലൈനായി  സീറ്റ് ലഭ്യതയും തല്‍സ്ഥിതി വിവരങ്ങളും  യാത്രക്കാര്‍ക്ക് അറിയാന്‍ സാധിക്കും. ജില്ലയിലെ മലയോര മേഖലകളില്‍ ഓര്‍ഡിനറി ബസ്സുകളാണ് കൂടുതലായും സര്‍വ്വീസ് നടത്തുത്. 13 വര്‍ഷത്തില്‍ അധികം പഴക്കമുളള ഒരു കെ എസ് ആര്‍ ടി സി ബസ്സും ജില്ലയില്‍ സര്‍വ്വീസ് നടത്തുന്നില്ല. സൂപ്പര്‍ ക്ലാസ്സ് ബസ്സുകള്‍ അഞ്ച് വര്‍ഷത്തിനകം മാറ്റാറുണ്ട്. ഓര്‍ഡിനറി ബസ് പതിമൂ ന്ന്  വര്‍ഷം വരെ സര്‍വീസ് നടത്താം. കെ എസ് ആര്‍ ടി സി യുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന തിന് സര്‍ക്കാറിന് കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരും എന്നാൽ  ജീവനക്കാരെയും പൊതുജനങ്ങളെയും മോശമായി ബാധിക്കുന്ന  രീതിയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കില്ലെന്നും  മന്ത്രി പറഞ്ഞു. 
ജലഗതാഗത വകുപ്പിന്റെ ആയിറ്റി ഡിപ്പോയിലെ പ്രശ്‌നങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച ചെയ്തു. ആയിറ്റി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഉപയോഗയോഗ്യമല്ലാത്ത ബോട്ടുകള്‍ ഒഴിവാക്കുന്നതിനും മറ്റുളളവ അറ്റകുറ്റപ്പണി നടത്തുന്നതിനും സര്‍വ്വീസ് വിപുലീകരിക്കുന്നതിനും കാസര്‍കോട് ജില്ലയില്‍ ജലഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനുമുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന്  മന്ത്രി പറഞ്ഞു. യോഗത്തില്‍ എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്,കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍, കെ എസ് ആര്‍ ടി സി സോണല്‍ മാനേജര്‍ സഫറുളള, ട്രാന്‍സ്‌പോര്‍ട്ട്  ഓഫീസര്‍മാര്‍, കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടര്‍മാര്‍ കാസര്‍കോട്,  കാഞ്ഞങ്ങാട് പയ്യന്നൂർ  കെ എസ് ആര്‍ടിസി ഡിപ്പോ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ പൊതുവിലും മലയോരമേഖലയില്‍ പ്രത്യേകിച്ചും യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന്  റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും ദീര്‍ഘദൂര സര്‍വ്വീസുകളും മുടക്കം കൂടാതെ നടത്തണമെുന്നും  അദ്ദേഹം പറഞ്ഞു. ദേശസാത്കൃതറൂട്ടുകളില്‍ സര്‍വീസ് കാര്യക്ഷമമാകണമെന്നും മന്ത്രി നിർദേശിച്ചു.





keywords-kasaragod-ksrtc meeting-e chandrashekharan-a k shasheendran-

Post a Comment

0 Comments

Top Post Ad

Below Post Ad