Type Here to Get Search Results !

Bottom Ad

ഇനി പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിച്ച് കെഎസ്ആര്‍ടിസിയില്‍ യാത്രചെയ്യാം


തിരുവനന്തപുരം (www.evisionnews.in): പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന കാര്‍ഡ് വഴി കെഎസ്ആര്‍ടിസി ബസുകളില്‍ നിശ്ചിത കാലയളവില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണിത്.

ഒരു മാസത്തെ കാലയളവില്‍ ലഭിക്കുന്ന കാര്‍ഡുകളില്‍ അനുവദിക്കപ്പെട്ട ബസുകളില്‍ എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം. മൊത്തം കാലയളവിലോ പ്രതിദിനമോ ചെയ്യാവുന്ന യാത്രക്ക് പരിധിയുണ്ടാവില്ല.

ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ വരെ സഞ്ചരിക്കാന്‍ വ്യത്യസ്ത തുകയ്ക്കുള്ള കാര്‍ഡുകളാകും കെഎസ്ആര്‍ടിസി ലഭ്യമാകുക. 1000, 1500, 3000, 5000 രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുകളാകും ഉണ്ടാവുക. കാലാവധിയ്ക്ക് ശേഷം കാര്‍ഡുകള്‍ വീണ്ടും ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. കാര്‍ഡുകള്‍ അടുത്ത ആഴ്ച മുതല്‍ ലഭ്യമാകും.

നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നടപടി. കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യവും തീരുമാനത്തിനു പിന്നിലുണ്ടെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം അറിയിച്ചു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad