Type Here to Get Search Results !

Bottom Ad

പരിയാരത്ത് കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു: മൂന്നു പേര്‍ക്ക് ഗുരുതരം

പരിയാരം (www.evisionnews.in): ദേശീയപാതയില്‍ പരിയാരം കോരന്‍പീടികയില്‍ കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ പാടാച്ചേരി ദാമോദരനാ (65)ണ് മരിച്ചത്. ദാമോദരന്റെ മകള്‍ ലക്ഷ്മി (32) ഇവരുടെ മകള്‍ ജാന്‍വി (9) കാര്‍ ഡ്രൈവര്‍ രതീഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഞായറാഴ്ച പുലര്‍ച്ച 5.20നായിരുന്നു അപകടം. ഭാര്യയെ കോഴിക്കോട് വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ പരിയാരത്തിനു സമീപം കോരന്‍പീടിക ബസ് സ്റ്റോപ്പിനടുത്തെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ദാമേദരന്‍ മരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad