കുണ്ടംകുഴി (www.evisionnews.in): കാസര്‍കോട് സബ് ജില്ലാ കലോത്സവം കോല്‍ക്കളിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൊയ്തീന്‍ അണങ്കൂര്‍ പരിശീലനം നല്‍കിയ തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചായി മൂന്നാം തവണയാണ് മൊയ്തീന്‍ പരിശീലനം നല്‍കുന്ന ടീം ജില്ലാ മത്സരത്തിനെത്തുന്നത്.
കൂടാതെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കോല്‍ക്കളിയില്‍ എ ഗ്രഡോട് കൂടി രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ ദിവസം ബാവിക്കര പുഴയില്‍ മുങ്ങി മരിച്ച പൊവ്വല്‍ നെല്ലിക്കാട്ടെ അസീസ് ഈ ടീമിലെ അംഗമായിരുന്നു. സഹപാഠിയുടെ വേര്‍പാടുണ്ടാക്കിയ ദുഖം കാരണം കളിക്കാനിറങ്ങാതെ മാറിനിന്ന ടീം മൊയ്തുവിന്റെ നിര്‍ബന്ധത്തിലാണ് മത്സരിക്കാനിറങ്ങിയത്. ഒപ്പം സ്‌കൂളിലെ അധ്യാപകരായ സുബിനും ജയരാജിം മൊയ്തുവിനും ടീം അംഗങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി. പരിശീലനത്തിന് കൂടെയുണ്ടായിരുന്ന കൂട്ടുകാരന്റെ വേര്‍പാട് മനസില്‍ തങ്ങിനിര്‍ത്തിയായിരുന്നു കുട്ടികള്‍ മത്സരത്തിനിറങ്ങിയത്. മത്സരത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് അസീസിനെ പുഴയുടെ രൂപത്തില്‍ വന്ന് മരണം കൊണ്ടുപോയത്. അതുകൊണ്ട് തന്നെ അസീസിന്റെ അഭാവത്തില്‍ കളിക്കാനെത്തിയ പുതിയ കുട്ടിക്ക് വേണ്ടത്ര പരിശീലനം നല്‍കാന്‍ സമയം ലഭിച്ചില്ലാ അതാണ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതെന്ന് മൊയ്തീന്‍ പറയുന്നു.
Post a Comment
0 Comments