കാസർകോട്(www.evisionnews.in)സർഗ്ഗാത്മക സാഹി ത്യവും പത്രപ്രവർത്തനവും തമ്മിൽ നേരിയ അന്തരം മാത്രമേയുള്ളൂവെന്നും പ്രവാസ ജീവിതത്തിനിടയിൽ തന്റെ ജീവിത പരിസരത്തു നിന്നു കണ്ടെടുത്ത കഥാപാത്രങ്ങളെയാണ് "ദേര" എന്ന നോവലിലും മറ്റു കഥകളിലും അവതരിപ്പിച്ചിട്ടുള്ളത് എന്നും പ്രശസ്ത എഴുത്തുകാരൻ കെ.എം അബ്ബാസ് പറഞ്ഞു.കാസർകോട് സാഹിത്യവേദിയുടെപ്രതിമാസ സാഹിത്യ ചർച്ചയുടെ ഭാഗമായി സംഘടിപ്പിച്ച "ദേര" നോവൽ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.സാഹിത്യവേദി പ്രതിമാസ സാഹിത്യചർച്ചയിൽ എട്ടാമത്തെതാണ് കാസർകോട് ഉത്തരദേശം ഓഫീസിൽ നടന്നത്.പ്രവാസത്തെക്കുറിച്ച് പറയുമ്പോൾ വിവിധ തലങ്ങളുണ്ടെന്നും അതിൽ ഓരം ചേർന്നും പിന്നാമ്പുറങ്ങളിലും ജീവിക്കുന്നവരെക്കുറിച്ചാണ് താൻ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിപാടിയിൽ സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണൻ പേരിയ അദ്ധ്യക്ഷത വഹിച്ചു.
അഷറഫലി ചേരങ്കൈ വിഷയാവതരണം നടത്തി. കെ.എം.അബ്ബാസ് മുഖ്യാതിഥിയായി.വി.വി.പ്രഭാകരൻ, എ.എസ് മുഹമ്മദ്കുഞ്ഞി,എരിയാൽ അബ്ദുല്ല, സി.എൽ ഹമീദ്, കെ.ജി.റസാഖ്, വേണു കണ്ണൻ, കെ.എച്ച് മുഹമ്മദ്, റഹ്മാൻ മുട്ടത്തൊടി, ഉസ്മാൻ കടവത്ത്, റഹീംചൂരി എന്നിവർ സംസാരിച്ചു.
സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതവും മധൂർ ഷെരീഫ് നന്ദിയും പറഞ്ഞു.പി.ഇ.എ റഹ്മാൻ പാണത്തൂർ, വിനോദ് കുമാർ പെരുമ്പള,കെ.എം മുഹമ്മദ്, ഹമീദ് ബദിയഡുക്ക, കെ.ഗിരിധർ, ഹാരിസ് പട്ല, അനിൽകുമാർ ചട്ടഞ്ചാൽ, എം.വി സന്തോഷ്, റഫീഖ് മണിയങ്കാനം, എൻ ഉസ്മാൻ കമ്പാർ,സാൻ മാവില,എന്നിവർ സംബന്ധിച്ചു.
keywords-kasaragod sahithyavedhi-debate-dhera novel-km abbas
keywords-kasaragod sahithyavedhi-debate-dhera novel-km abbas

Post a Comment
0 Comments