കാസർകോട്:(www.evisionnews.in) കേരളത്തില്‍ റേഷന്‍ വെട്ടികുറച്ച പ്രശ്‌നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫും, കോൺഗ്രസ്(ഐ)യും നടത്തിവരുന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രൻ അറിയിച്ചു. കോൺഗ്രസ്, ബി.ജെ.പി സര്‍ക്കാരുകള്‍ ഭക്ഷ്യസുരക്ഷ നിയമമെന്ന പേരില്‍ നടപ്പിലാക്കിയ ഭക്ഷ്യവിതരണവെട്ടിക്കുറയ്ക്കലാണ് യഥാര്‍ത്ഥത്തില്‍ റേഷന്‍ കുറയാനിടയായത്.ഈ നിയമത്തിന്റെ ഫലമായി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കാര്‍ഡിന് 35 കിലോ വീതം നല്‍കിയിരുന്ന സൗജന്യറേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ക്ക് 5 കിലോ വീതമായി. ഭക്ഷ്യസുരക്ഷ നിയമം അവതരിപ്പിക്കുകയും,നടപ്പിലാക്കുകയും ചെയ്തുകൊണ്ട് കേരളത്തിലെ റേഷന്‍ സമ്പ്രദായം തകര്‍ത്തതിന് പിന്നിൽ പ്രവര്‍ത്തിച്ച കോൺഗ്രസ്(ഐ) ഈ യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കുകയാണ്.ഈ ശ്രമത്തെ ജനങ്ങൾ തിരിച്ചറിയണം.തങ്ങള്‍ സൃഷ്ടിച്ച ജനവിരുദ്ധ നയങ്ങള്‍ ദുരിതമായി മാറുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മറ്റുള്ളവരെ പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്ന കുതന്ത്രങ്ങള്‍ വിലപ്പോവില്ലെന്നും കെ പി സതീഷ് ചന്ദ്രൻ പ്രസ്താവനയിൽ വ്യക്തമാക്കി.
keywords-ration issue-cpn-kp satheesh chandran-against udf

Post a Comment
0 Comments